Wednesday 2 March 2011

നൂറ്റെട്ട് ശിവാലയങ്ങള്‍

ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂരു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂര്‍ ത്രുപ്പങ്ങോട്ടഥ മുണ്ടയൂര്‍

ശ്രീമന്ധാംകുന്നു ചൊവ്വല്ലൂര്‍ പാണാഞ്ചേരി കൊരട്ടിയും
പൊരാണ്ടക്കാട്ടു ചെങ്ങന്നൂര്‍ കൊല്ലൂരും തിരുമംഗലം

ത്രിക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂര്‍ ഗോകര്‍ണ്ണമെറണാകുളം

പാരിവാലൂരടാട്ടും നല്‍പ്പരപ്പില്‍ ചാത്തമംഗലം
പാറാപറമ്പു ത്രിക്കൂരു പനയൂരു വയറ്റില

വൈക്കം രാമേശ്വരം മറ്റുമേറ്റുമാനൂരെടക്കാളം
ചെമ്മന്തട്ടാലുവാ പിന്നെ തിരുമിറ്റക്കോട്ടു ചേര്‍ത്തല

കല്ലാറ്റുപുഴ ത്രിക്കുന്നു ചെറുവത്തൂരു പൊങ്ങണം
ത്രിക്കപാലേശ്വരം മൂന്നുമവിട്ടത്തൂര്‍ പെരുമ്മല

കൊല്ലത്തും കാട്ടകമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേര്‍മ്പളിക്കാടു ചേരാനെല്ലൂരു മാണിയൂര്‍

തളിനാലും കൊടുങ്ങല്ലൂര്‍ വഞ്ചിയൂര്‍ വഞ്ചുളേശ്വരം
പാഞ്ഞാര്‍കുളം ചിറ്റുകുളം ആലത്തൂരഥ കൊട്ടിയൂര്‍

ത്രുപ്പാളൂരു പെരുന്തട്ട ത്രുത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളി മംഗലം തിരുനക്കര

കൊടുമ്പൂരഷ്ടമിക്കോവില്‍ പട്ടണിക്കാട്ടു നഷ്ടയില്‍
കിള്ളിക്കുറിശ്ശിയും പുത്തൂര്‍ കുംഭസംഭവമന്ദിരം

സോമേശ്വരഞ്ചവെങ്ങാലൂര്‍ കൊട്ടാരക്കര കണ്ടിയൂര്‍
പാലയൂരു മഹാദേവനെല്ലൂരഥ നെടുമ്പുര

മണ്ണൂര്‍ ത്രുച്ചളിയൂര്‍ ശ്രിംഗപുരം കൊട്ടൂരു മമ്മിയൂര്‍
പറമ്പുന്തളി തിരുനാവായ്ക്കരീക്കാട്ടു തെന്മല

കോട്ടപ്പുറം മുതുവറവളപ്പായ് ചേന്ദമംഗലം
ത്രുക്കണ്ടിയൂര്‍ പെരുവനം തിരുവാല്ലൂര്‍ ചിറയ്ക്കലും

ഇപ്പറഞ്ഞവ നൂറ്റെട്ടും ഭക്തിയൊത്തു പഠിയ്ക്കുവോര്‍
ദേഹം നശിക്കിലെത്തീടും മഹാദേവന്റെ സന്നിധൌ

പ്രദോഷത്തില്‍ ജപിച്ചാകിലശേഷദുരിതം കെടും
യത്രയത്ര ശിവക്ഷേത്രം തത്രതത്ര നമാമ്യഹം

1 comment:

മനയില്‍ said...

നമസ്കാരം
ബ്ലോഗില്‍ 108 ശിവാലയ സ്തോത്രം വായിച്ചു. ഞാന്‍ 108 ശിവാലയങ്ങളെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. എനിക്കു കിട്ടിയ അനേകം ശിവാലായ സ്തോത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ഈ ബ്ലോഗില്‍ വായിച്ചത്. ഇതു എവിടെ നിന്നാണ് കിട്ടിയത് എന്നു അറിയിച്ചാല്‍ ഉപകാരം. കാരണം ഒരുപാട് പാഠഭേദങ്ങള്‍ ഉള്ള ഒരു ശ്ലോകമാണിത് എന്നതു കൊണ്ടു തന്നെ. എന്റെ മെയില്‍ വിലാസം : manayil@gmail.com

സ്നേഹപൂര്‍വം

മനോജ് മനയില്‍